Thursday, December 12, 2024
spot_img
More

    മാതാവും ജപമാലയും രക്ഷിച്ച വിയാനി പുണ്യവാന്‍

    നാലാം വയസില്‍ വിയാനിയെന്ന കുട്ടിയെ വീട്ടില്‍ നിന്ന് കാണാതായി. അന്വേഷിച്ചു ചെന്നവര്‍ കണ്ടതാകട്ടെ മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന ബാലനെ. അവന്റെ കൈയില്‍ ജപമാലയുണ്ടായിരുന്നു. മറുകരം കൊണ്ട് മാതാവിന്റെ രൂപം നെഞ്ചോട് ചേര്‍ത്തുപിടിച്ചിട്ടുമുണ്ടായിരുന്നു. ഈ ബാലനാണ് പില്ക്കാലത്തെ വിശുദ്ധ ജോണ്‍ മരിയ വിയാനി.

    ചെറുപ്രായം മുതല്‌ക്കേ മരിയഭക്തിയില്‍ വളര്‍ന്നുവന്നവനായിരുന്നു മരിയ വിയാനിയെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. വിയാനിയുടെ ജീവിതത്തില്‍ അടിമുടി നിറഞ്ഞുകാണപ്പെട്ടത് മരിയ ഭക്തിയായിരുന്നു. സെമിനാരിയില്‍ നിന്ന് പഠനവൈകല്യത്തിന്റെ പേരില്‍ പുറത്താക്കപ്പെട്ടപ്പോഴും വൈദികനായി മാറിയതിന് കാരണം അടിയുറച്ച മരിയഭക്തി തന്നെയായിരുന്നു.

    ദൈവഭക്തനും ജപമാല ഭക്തനുമായതിനാല്‍ ഈ വൈദികന്‍ ഭാവിയില്‍ വലിയൊരു നേട്ടമായിരിക്കുമെന്നായിരുന്നു രൂപതാധ്യക്ഷന്റെ കണ്ടെത്തല്‍. മാതാവില്‍ ആശ്രയിക്കുന്നവരെ അമ്മ ഒരിക്കലും കൈവെടിയുകയില്ല എന്ന വിശ്വാസത്തിന് അടിവരയിടുന്നതാണ് ഈ സംഭവം. ആഗസ്റ്റ് നാലിനാണ് വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാള്‍.

    1859 ലായിരുന്നു അന്ത്യം. 1905 ജനുവരി എട്ടിന് പത്താം പീയൂസ് മാര്‍പാപ്പ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്കുയര്‍ത്തി. 1925 ല്‍ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു. 1929 മുതല്‍ ഇടവകവൈദികരുടെ മധ്യസ്ഥനായി അറിയപ്പെട്ടുതുടങ്ങി.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!