തിരുവനന്തപുരം: സിറിയന്‍ കാത്തലി്ക്കിന് പകരം ഇനി സീറോ മലബാര്‍ സിറിയന്‍ കാത്തലിക്. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കു വേണ്ടിയുള്ള കേരള സംസ്ഥാന കമ്മീഷൻ സമർപ്പിച്ച 164 സംവരണേതര വിഭാഗങ്ങളുടെ പട്ടികയിൽ 163-ാമതുള്ള സിറിയൻ കാത്തലിക് എന്നതാണ് സീറോ മലബാർ സിറിയൻ കാത്തലിക് എന്നാക്കി മാറ്റിയിരിക്കുന്നത്.പ്രിൻസിപ്പൽ സെക്രട്ടറിയുടേതാണ് ഉത്തരവ്.ക്നാനായ കാത്തലിക്, ദളിത് കാത്തലിക്, നാടാർ കാത്തലിക് എന്നിവർ ഒഴികെയുള്ള അംഗങ്ങളാണ് ഇനിമുതല് സീറോ മലബാർ സിറിയൻ കാത്തലിക് എന്ന പേരില് അറിയപ്പെടുന്നത്.