Thursday, March 27, 2025
spot_img
More

    ഞാന്‍ മുട്ടുകുത്തി നിങ്ങളോട് ക്ഷമ ചോദിക്കുന്നു: ആര്‍ച്ച് ബിഷപ് സിറില്‍ വാസില്‍ എറണാകുളം- അങ്കമാലി അതിരൂപതയോട്

    എറണാകുളം: നമ്മുടെ കര്‍ത്താവിന്റെ മുമ്പാകെ ഞാന്‍ മുട്ടുകുത്തി നിങ്ങളോട് അപേക്ഷിക്കുന്നു, ആരുടെയെങ്കിലും ഭാഗത്തു നിന്ന് വ്യക്തിപരമായി എന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.. മാര്‍പാപ്പയുടെ പ്രതിനിധിയായി എറണാകുളം-അങ്കമാലി അതിരൂപതയിലെത്തിയ ആര്‍ച്ച് ബിഷപ് സിറില്‍ വാസിലിന്റേതാണ് ഈ വാക്കുകള്‍.

    കര്‍ത്താവിനെയും അവിടുത്തെ വികാരിയായ മാര്‍പാപ്പയെയുമാണോ അതോ മറ്റ് ഗുരുക്കന്മാരെയാണോ നിങ്ങള്‍ അനുകരിക്കാനും പിന്തുടരാനും ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം വൈദികരോടും വിശ്വാസികളോടുമായി ചോദിച്ചു. മാതാവിന്റെ സ്വര്‍ഗ്ഗാരോപണതിരുനാള്‍ ദിനത്തില്‍ കാക്കനാട് സീറോ മലബാര്‍ സഭ ആസ്ഥാനത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്്കുകയായിരുന്നു അദ്ദേഹം.

    പ്രയാസമേറിയ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഞാന്‍ ആത്മാര്‍ത്ഥമായി നിങ്ങളോട് പറയുന്നു,തുടര്‍ച്ചയായ പ്രതിഷേധത്തിന്റെയുംതിരസ്‌ക്കരണത്തിന്റെയും ഒരേയൊരു ഫലം സഭയ്ക്ക് വലിയ ദോഷവും നമ്മെ നിരീക്ഷിക്കുന്നവരുടെ മുമ്പില്‍ വലിയഅപവാദവും ദൈവത്തിനെതിരെയുള്ള അനുസരണക്കേടിന്റെ ഫലമായ ആത്മീയനാശവുമായിരിക്കും വരുത്തിവയ്ക്കുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!