spot_imgspot_imgspot_imgspot_img

തീപിടുത്തത്തില്‍ കത്തിനശിക്കാത്ത ഈ ദേവാലയം അത്ഭുതം തന്നെ

ലാഹെന: 93 പേരുടെ മരണത്തിനിടയാക്കുകയും വ്യാപകമായനാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കുകയും ചെയ്ത കാട്ടുതീ ദുരന്തത്തെ അതിജീവിച്ചുനില്ക്കുന്ന ദേവാലയം അത്ഭുതമായിമാറിയിരിക്കുന്നു. അമേരിക്കന്‍ ഐക്യനാടുകളിലെ ഹവായ് ദ്വീപസമൂഹത്തിലെ മുഖ്യവിനോദസഞ്ചാര കേന്ദ്രങ്ങളില്‍ഒന്നായ മാവൂയി ദ്വീപിലെ ഔര്‍ ലേഡി ഓഫ് വിക്ടറി ദേവാലയമാണ് കാട്ടുതീയെ അതിജീവിച്ചത്. 1918 ന് ശേഷം അമേരിക്കയിലുണ്ടായ ഏറ്റവും വലിയകാട്ടുതീ ദുരന്തമാണ് ഇത്.. 13000 പേരാണ് ദ്വീപിലെ താമസക്കാര്‍. പ്രതികൂലമായ കാലാവസ്ഥയാണ് ദുരന്തത്തിന്ആക്കംകൂട്ടിയത്. ദേവാലയം കത്തിനശിക്കാത്തത് തങ്ങളെ സംബന്ധിച്ചിടത്തോളം വലിയൊരു അത്ഭുതമാണെന്ന് വിശ്വാസികള്‍ പറയുന്നു. 800 കുടുംബക്കാര്‍ ഈ ഇടവകദേവാലയവുമായി ബന്ധപ്പെട്ടാണ് ജീവിക്കുന്നത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates