ലാഹോര്‍: പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ക്ക് നേരെ വ്യാപകമായ ആക്രമണം. ബുധനാഴ്ച മുതല്ക്കാണ് ആക്രമണം ആരംഭിച്ചത്. പഞ്ചാബ് പ്രവിശ്യയില്‍ ഖുറാനെ അപമാനിച്ചുവെന്നാരോപിച്ചാണ് ആക്രമണം ആരംഭിച്ചത്.
15 ക്രൈസ്തവ ദേവാലയങ്ങളും നൂറുകണക്കിന് ക്രൈസ്തവ ഭവനങ്ങളും തകര്‍ക്കപ്പെട്ടു.ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീ വയ്ക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലാണ്. ക്രൈസ്തവരെ കൊല്ലാന്‍ മുസ്ലീം നേതാക്കള്‍ ആഹ്വാനം ചെയ്യുന്ന വീഡിയോകളും പ്രചരിക്കുന്നുണ്ട്.
ജീവനില്‍ ഭയന്ന് ക്രൈസ്തവര്‍ പലായനം ചെയ്തുകൊണ്ടിരിക്കുകയാണ്. ക്രൈസ്തവജീവിതം ഏറ്റവും ദുസ്സഹമായിക്കൊണ്ടിരിക്കുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.