പ്രാര്‍ത്ഥിക്കുന്നവരാണെങ്കിലും നമ്മുടെ പ്രാര്‍ത്ഥനകളുടെയെല്ലാം പൊതുസ്വഭാവം എന്താണ്.. സ്വന്തം ഇഷ്ടം നടക്കണമേയെന്നുളള വിചാരത്തോടെയല്ലേ എല്ലാ പ്രാര്‍ത്ഥനകളും. എന്നാല്‍ എപ്പോഴെങ്കിലും ദൈവഹിതത്തിന് പൂര്‍ണ്ണമായും സമര്‍പ്പിച്ചുകൊണ്ട് നമുക്ക് പ്രാര്‍ത്ഥിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? ദൈവഹിതത്തിന് സമര്‍പ്പിച്ചുകൊണ്ടുളള പ്രാര്‍ത്ഥനകള്‍ക്കുള്ള ഏറ്റവും മികച്ച ഉദാഹരണമാണ് പരിശുദ്ധ അമ്മ. പരിശുദ്ധ അമ്മയെ ധ്യാനിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുമ്പോള്‍ എല്ലാംദൈവഹിതത്തിന് സമര്‍പ്പിക്കാന്‍ നമുക്ക് സാധിക്കും. അതുകൊണ്ട് പരിശുദ്ധ അമ്മയെ പോലെ നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാം.
ദൈവമേ എന്താണ് നിന്റെ ഹിതമെന്ന് എനിക്കറിയില്ല, എപ്പോഴാണ് നിന്റെ ഹിതം നിറവേറപ്പെടുന്നതെന്നും എനിക്കറിയില്ല, എങ്ങനെയാണ് നിന്റെ ഹിതം എന്റെ ജീവിതത്തില്‍ സംഭവിക്കുന്നതെന്നും എനിക്കറിയില്ല എങ്കിലും നിന്റെ ഇഷ്ടം എന്‌റെ ജീവിതത്തില്‍ നിറവേറപ്പെടട്ടെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. അങ്ങേ കരങ്ങളിലെ വെറുമൊരു ഉപകരണമായി മാറാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിന്റെ ഹിതംപോലെ എന്റെ ജീവിതത്തില്‍ എന്തും സംഭവിക്കട്ടെ. ആമ്മേന്‍