നമ്മുടെ ജീവിതം ദൈവസ്‌നേഹത്തില്‍ ചിട്ടപ്പെടുത്താനാവുന്നത് എപ്രകാരമാണ് എന്നതിനെക്കുറിച്ച് ഈശോ വ്യക്തമായ മറുപടി നല്കുന്നത് യേശുവിന്റെ കണ്ണുകളിലൂടെ എന്ന പുസ്തകത്തിലാണ്. പത്രോസിന്റെ ചോദ്യത്തിന് ഉത്തരമായിട്ടാണ് ഈശോ ഇക്കാര്യം പറയുന്നത്.
കര്‍ത്താവേ എന്റെ ജീവിതം ദൈവസ്‌നേഹത്തില്‍ ചിട്ടപ്പെടുത്താനാവുന്നത് എപ്രകാരമാണ്? അങ്ങനെ ഞാനും അങ്ങയെ പോലെ മറ്റുള്ളവരുടെ ജീവിതത്തില്‍ ആഹ്ലാദം പകരുന്നവനാകട്ടെയെന്ന് പത്രോസ് പറയുമ്പോള്‍ അതിനുള്ള മറുപടിയായി ഈശോ പറയുന്നത് ഇങ്ങനെയാണ്: ഞാനാണ് ദൈവത്തിന്റെ സ്‌നേഹം. നിങ്ങളുടെ ജീവിതം എന്നില്‍ ആയിരിക്കട്ടെ. അപ്പോള്‍ എവിടെപ്പോയാലും നന്മ നിങ്ങളെ പിന്തുടരും
അതെ, നമ്മുക്ക് നമ്മുടെ ജീവിതം ക്രിസ്തുകേന്ദ്രീകൃതമായി നയിക്കാനാവട്ടെ. അപ്പോള്‍ നാം ദൈവസ്‌നേഹത്തില്‍ നിറയപ്പെടും. ക്രിസ്തുവിനെ പോലെ മറ്റുള്ളവരുടെ ജീവിതത്തിലും ആഹ്ലാദം പകരുന്നവരായി മാറുകയും ചെയ്യും.