റോം: 2015ൽ ഫ്രാൻസിസ് മാർപാപ്പ പ്രസിദ്ധീകരിച്ച “ലൗദാത്തോ സീ” എന്ന ചാക്രിക ലേഖനത്തിന്റെ രണ്ടാം ഭാഗം ഒക്ടോബർ നാലിനു പ്രകാശനം ചെയ്യും. പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കാനുള്ള മനുഷ്യവംശത്തിന്റെ ചുമതലയാണ് ചാക്രിക ലേഖനത്തിന്റെ ഉള്ളടക്കം. സൃഷ്ടിയുടെ സംരക്ഷണത്തിനു വേണ്ടിയുള്ള പ്രാർത്ഥനാദിനമായ സെപ്റ്റംബർ ഒന്നിന് ആരംഭിക്കുന്ന ‘സൃഷ്ടിയുടെ കാലഘട്ടം’ ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ദിനമായ ഒക്ടോബർ നാലിനാണ് അവസാനിക്കുന്നത്. അന്നേ ദിവസമാണ് ചാക്രിക ലേഖനത്തിന്റെ രണ്ടാം ഭാഗവും പുറത്തുവരുന്നത്.
പൊതുഭവനമായ ഭൂമിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ ഓർമ്മിപ്പിക്കുന്ന ചാക്രികലേഖനമാണ് ലൗദാത്തോ സീ.ലൗദാത്തോ സീയുടെ രണ്ടാം ഭാഗം പ്രസിദ്ധീകരിക്കുമെന്ന് ഓഗസ്റ്റ് 21ന് മാർപാപ്പ പ്രഖ്യാപിച്ചിരുന്നു.