മംഗോളിയ: സ്‌നേഹത്തിന് മാത്രമേ സ്വാര്‍ത്ഥതയെ കീഴടക്കാനാവൂ എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. നന്മ പ്രവൃത്തികള്‍ മറ്റുള്ളവര്‍ക്കായി ചെയ്യുക. മറ്റുള്ളവരെ സ്‌നേഹിക്കുക. അവര്‍ക്ക് ഏറ്റവും നല്ലത് ചെയ്യുക. തിരികെയൊന്നും പ്രതീക്ഷിക്കാതെ ഏറ്റവും മികച്ചത് നല്കുക. നല്ലതു ചെയ്യാന്‍ കഴിയുന്നതിന് നല്ലൊരു ഹൃദയം ആവശ്യമാണ് സ്‌നേഹത്തിന് മാത്രമേ സ്വാര്‍ത്ഥതയെ ഇല്ലാതാക്കാനാവൂ. പാപ്പ പറഞ്ഞു.
മംഗോളിയായില്‍ ഹൗസ് ഓഫ് മേഴ്‌സി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പാപ്പ. നാലു ദിവസം നീണ്ട മംഗോളിയ പര്യടനത്തില്‍ അവസാനത്തെ പ്രോഗ്രാമായിരുന്നു ഹൗസ് ഓഫ് മേഴ്‌സിയുടെ ഉദ്ഘാടനം. ഗാര്‍ഹിക പീഡനം അനുഭവിക്കുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും അഭയംനല്കുകയും അവരെ സഹായിക്കുകയും ചെയ്യുന്ന സ്ഥാപനമാണ് ഹൗസ് ഓഫ് മേഴ്‌സി. കുടിയേറ്റക്കാര്‍ക്കുള്ള താല്ക്കാലിക ഭവനം കൂടിയായി ഇത് പ്രവര്‍ത്തിക്കുന്നു, ഭവനരഹിതര്‍ക്ക് പ്രാഥമികചികിത്സ നല്കുന്ന മെഡിക്കല്‍ക്ലിനിക്ക് കൂടിയാണ് ഇത്.
മംഗോളിയ സന്ദര്‍ശിക്കുന്ന ആദ്യത്തെ മാര്‍പാപ്പയാണ് ഫ്രാന്‍സിസ്. 1450 കത്തോലിക്കര്‍ മാത്രമാണ് ഇവിടെയുള്ളത്. 3.3 മില്യന്‍ ജനങ്ങളില്‍ ഒരു ശതമാനം മാത്രമാണ് കത്തോലിക്കരുള്ളത്.