കൊച്ചി: പി ഒ സി ബൈബിളിന് പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍.ഏറ്റവും പുതിയ ഫീച്ചറുകളോടുകൂടിയതും എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായ രീതിയിലുള്ളതാണ് പുതിയ ആപ്ലിക്കേഷൻ. വാട്സ് ആപ്, ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയവയിലേക്ക് അനായാസമായി വാക്യങ്ങൾ ഷെയർ ചെയ്യാനുള്ള സൗകര്യം, വാക്യങ്ങൾ ബുക്ക്മാർക്ക് ചെയ്യാനും നോട്ടുകൾ സൂക്ഷിക്കാനുമുള്ള സകര്യം. സെർച്ച് ഓപ്ഷൻ, സുവിശേഷപ്പെട്ടി , ലാറ്റിൻ, സീറോ മലങ്കര, സീറോ മലബാർ റീത്തുകളിലെ അനുദിന വായനകള് എന്നിവയാണ് ഇതിന്റെ പ്രത്യേകതകള്. ആൻഡ്രോയ്ഡ്, ആപ്പിൾ ഫോണുകളിൽ സൗജന്യമായി പുതിയ ആപ്ലിക്കേഷന് ലഭിക്കും. ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ ഓഫ് ലൈനിലും ഉപയോഗിക്കാം.
പിഒസിയിൽ നടന്ന ചടങ്ങിൽ കെസിബിസി ബൈബിൾ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. ജയിംസ് ആനാപറമ്പിലാണ് പുതിയ ആപ്ലിക്കേഷൻ അവതരിപ്പിച്ചത്.