ന്യൂഡല്‍ഹി: ന്യൂഡല്‍ഹിയില്‍ ആരംഭിക്കുന്ന ജി 20 ഉച്ചകോടിക്ക് പ്രാര്‍ത്ഥനകളുമായി സിബിസിഐ. രാഷ്ട്രത്തലവന്മാര്‍, പ്രതിനിധികള്‍, സംഘാടകര്‍ തുടങ്ങിയവര്‍ക്കാണ് സിബിസിഐ പ്രാര്‍ത്ഥനകള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. സെപ്തംബര്‍ 9,10 തീയതികളിലാണ് ഉച്ചകോടി. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളസാമ്പത്തികവിദഗ്ദര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ആശയങ്ങള്‍ കൈമാറുകയും നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുകയും ചെയ്യും.
കാലത്തിന്റെ അടയാളങ്ങളെ മനസ്സിലാക്കിക്കൊണ്ടുള്ള പ്രശ്‌നപരിഹാരങ്ങള്‍ക്ക് ഉച്ചകോടി സഹായകരമാകുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
സിബിസിഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂസ് താഴത്ത്, സെക്രട്ടറി ജനറല്‍ ആര്‍ച്ച് ബിഷപ് ഫെലിക്‌സ് മച്ചാഡോ എന്നിവര്‍ ചേര്‍ന്നാണ് പ്രസ്താവന പുറപ്പെടുവിച്ചിരിക്കുന്നത്.