യേശു അന്ധനെ സുഖപ്പെടുത്തിയ സീലോഹക്കുളത്തിലെ പടികള്‍ കണ്ടെത്തി

ജെറുസലേം: ബൈബിള്‍ പുതിയ നിയമത്തില്‍ ഈശോ അന്ധഗായകനെ സുഖപ്പെടുത്തിയ സീലോഹകുളത്തിലെ എട്ടു പടികള്‍ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. രണ്ടായിരത്തില്‍പ്പരം വര്‍ഷം പഴക്കമുള്ള കുളമാണ് ഇത്.

വിശ്വാസസംബന്ധമായ കാര്യം മാത്രമല്ല ഇത്. വാസ്തവമുള്ള കാര്യം കൂടിയാണ് . ഗവേഷണത്തിന് നേതൃത്വം നല്കിയ ഇന്റര്‍നാഷനല്‍ അഫയേഴ്‌സ് ഓഫ് ദ സിറ്റി ഓഫ് ഡേവിഡ് ഫൗണ്ടേഷന്റെ ഡയറക്ടര്‍ ഓറെന്‍സ്‌റ്റെയ്ന്‍ പറഞ്ഞു.

രാജാക്കന്മാരുടെ രണ്ടാം പുസ്തകത്തിലാണ് സീലോഹ കുളത്തെക്കുറിച്ച് പരാമര്‍ശമുള്ളത്. രാജാക്കന്മാരുടെ കാലത്താണ് സീലോഹ കുളം പണികഴിപ്പിക്കപ്പെട്ടത്. യോഹന്നാന്റെ സുവിശേഷം 9:10-11 ലാണ് യേശു അന്ധനെ സുഖപ്പെടുത്തിയതിന്റെ വിവരണമുള്ളത്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates