Friday, January 10, 2025
spot_img
More

    ഒരു മൂഡും തോന്നുന്നില്ലേ, ഈ പ്രാര്‍ത്ഥന ചൊല്ലി എനര്‍ജി വീണ്ടെടുക്കൂ

    ചില ദിവസങ്ങള്‍ വളരെ നിര്‍വികാരമായിട്ടായിരിക്കും നമുക്ക് അനുഭവപ്പെടുന്നത്. നിഷ്‌ക്രിയരായിക്കാനായിരിക്കും നമുക്ക് തോന്നുന്നത്. ജോലിയില്‍ താല്പര്യമില്ലാതെ,ഒന്നും ചെയ്യാനാവാതെ.. ഇത്തരം അവസരങ്ങളില്‍ എനര്‍ജി ചാര്‍ജ് ചെയ്യേണ്ടതായിട്ടുണ്ട്. അതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് പ്രാര്‍ത്ഥന. താഴെ കൊടുത്തിരിക്കുന്ന ഈ പ്രാര്‍ത്ഥന ചൊല്ലി നമുക്ക് സകലവിധ മൂഡോഫുകളെയും മറികടക്കാം.

    ആര്‍ദ്രതയും അനുകമ്പയും ഉള്ള ദൈവമേ, ഈ പുതിയ ദിവസത്തിനും എന്റെ ജീവിതത്തില്‍ അങ്ങ് നല്‍കിയ അനുഗ്രഹങ്ങള്‍ക്കും നന്ദി. ഓരോ ദിവസവും നല്‍കുന്ന അവസരങ്ങള്‍ക്ക് നന്ദി. നാളെയെന്‌റെ ജീവിതത്തില്‍ എന്തു സംഭവിക്കുമെന്ന് എനിക്കറിഞ്ഞുകൂടാ. അതുകൊണ്ട് ദയയോടും കൃപയോടും കൂടി ഓരോ ദിവസത്തെയും സമീപിക്കാന്‍ എന്നെ സഹായിക്കണമേ. കര്‍ത്താവേ, എന്റെ ജീവിതം കൊണ്ട് അങ്ങേയ്ക്ക് ഒരു പദ്ധതിയും ലക്ഷ്യവും ഉണ്ടെന്ന് എനിക്കറിയാം, അത് എന്താണെന്ന് കണ്ടെത്താന്‍ എന്നെ സഹായിക്കണമേ.

    അങ്ങയുടെ ഉദ്ദേശം പിന്തുടരുന്നതില്‍ നിന്നും പൂര്‍ത്തീകരിക്കുന്നതില്‍ നിന്നും എന്നെ തടയുന്ന ഏത് പ്രതിബന്ധങ്ങളെയും തരണം ചെയ്യാന്‍ എനിക്ക് ശക്തിയും ധൈര്യവും ജ്ഞാനവും നല്‍കണമേ. അങ്ങേ മഹത്തായ പ്രകാശത്താല്‍ എന്റെ പാത നയിക്കുകയും ശരിയായ തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ എന്നെ നയിക്കുകയും ചെയ്യണമേ. കാര്യങ്ങള്‍ നിയന്ത്രണാതീതമായി തോന്നുമ്പോള്‍ പോലും, എല്ലാം അങ്ങ് ശരിയാക്കുമെന്ന് വിശ്വസിച്ചുകൊണ്ട്, എല്ലാ സാഹചര്യങ്ങളെയും സമീപിക്കാന്‍ എന്നെ സഹായിക്കണമേ.

    അങ്ങയുടെ മാര്‍ഗനിര്‍ദേശവും സംരക്ഷണവും എന്നെ വഴിനടത്താന്‍ വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എനിക്കായി ചെയ്തുതന്ന എല്ലാത്തിനും ഇനിയും ചെയ്യാനിരിക്കുന്ന നല്ല കാര്യങ്ങള്‍ക്കും നന്ദി.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!