Saturday, January 18, 2025
spot_img
More

    ഞാന്‍ ദൈവത്തോട് അടുത്താണ് എന്ന് പറയുന്ന ചിന്ത അഹങ്കാരമോ?

    ഞാന്‍ ദൈവത്തോട് അടുത്താണ് എന്ന് പറയുന്നത് അഹങ്കാരമാണെന്ന് യേശു തന്നെ വെളിപെടുത്തുന്നു. യേശുവിന്റെ കണ്ണുകളിലൂടെ എന്ന പുസ്തകത്തിലാണ് യേശുവിന്റെ ഈ വെളിപെടുത്തല്‍. ഞാന്‍ ദൈവത്തോട് അടുത്താണ് എന്ന് പറയുന്നത് എങ്ങനെയാണ് അഹങ്കാരമാകുന്നത്?
    ഈശോ പറയുന്നത് ഇപ്രകാരമാണ്: ഞാന്‍ ദൈവത്തോട് അടുത്താണ് എന്ന് നിന്നോട് പറയുന്ന ചിന്ത അതില്‍ത്തന്നെ അഹങ്കാരമുണ്ട്. നിന്റെ ഉള്ളിലെ ഈ അഹന്തയിലാണ് സാത്താന്‍ പിടികൂടുന്നത്.
    അപ്പോള്‍ സ്വഭാവികമായും നാം എങ്ങനെയാണ് പറയേണ്ടത്? അതിന് ഈശോ നല്കുന്ന മറുപടി ഇങ്ങനെയാണ്: ഞാന്‍ ദൈവത്തോട് ആവശ്യത്തിന് അടുത്തിട്ടില്ല. എനിക്ക് എങ്ങനെ ഇനിയും കൂടുതല്‍ അടുക്കാനാകും? വിശുദ്ധി പ്രാപിക്കാന്‍ നിനക്ക് ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്ന് നീ സ്വയം പരിശോധിച്ചറിയണം. വിശുദ്ധിക്കുവേണ്ടി ഓരോ നിമിഷവുംകഠിനമായി യത്‌നിക്കുമ്പോള്‍ സാത്താന്റെ ഉദ്ദേശ്യം നിന്നില്‍ നടക്കുകയില്ല.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!