വത്തിക്കാന്‍ സിറ്റി: 2025 ലെ ജൂബിലി ഒരുക്കങ്ങള്‍ക്കായി സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കസ്റ്ററിയുടെ നേതൃത്വത്തില്‍ മൊബൈല്‍ ആപ്പ് തയ്യാറാക്കി. ജൂബിലി വര്‍ഷത്തിനായുള്ള ഒരുക്കങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ലോകമെമ്പാടുമുള്ള വിശ്വാസികളെ ഒരുക്കുകയാണ് ആപ്പിന്റെ ലക്ഷ്യം. ആറുഭാഷകളില്‍ ആപ്പ് ലഭ്യമാണ്. ജൂബിലി വര്‍ഷത്തില്‍ നടത്തപ്പെടുന്ന വിവിധങ്ങളായ പരിപാടികള്‍ക്ക് രജിസ്‌ട്രേഷന്‍ നടത്താന്‍ ആപ്പ് ഉപകാരപ്രദമാകും.