അല്‍ഫോന്‍സാമ്മയുടെ അനുഗ്രഹം തേടി, നടി മോഹിനി ഭരണങ്ങാനത്ത്

ഭരണങ്ങാനം: മുന്‍ ചലച്ചിത്രനടി മോഹിനി ഭരണങ്ങാനത്ത് അല്‍ഫോന്‍സാമ്മയുടെ കബറിടം സന്ദര്‍ശിച്ചു പ്രാര്‍ത്ഥി്ച്ചു. കുടുംബസമ്മേതമാണ് മോഹിനി ഭരണങ്ങാനത്തെത്തിയത്.

തഞ്ചാവൂരിലെ ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച മഹാലക്ഷമി സിനിമയിലെത്തിയപ്പോള്‍ സ്വീകരിച്ച പേരായിരുന്നു മോഹിനി. നിരവധി തമിഴ് മലയാളം സിനിമകളില്‍ അഭിനയിച്ച മോഹിന വിവാഹശേഷമാണ് ക്രിസ്തുമതം സ്വീകരിച്ചത്.

ജീവിതത്തിലെ ഏറെ വിഷമംപിടിച്ച സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴായിരുന്നുവളരെ അപ്രതീക്ഷിതമായി ക്രിസ്തുവിനെക്കുറിച്ച് അറിയുന്നതും തുടര്‍ന്ന് ക്രിസ്ത്വാനുയായി ആയതും. അങ്ങനെ 2013 ല്‍ മാമ്മോദീസാ സ്വീകരിച്ചു.

അമേരിക്കയിലാണ് സകുടുംബം മോഹിനി താമസിക്കുന്നത്. അഭിനയം അവസാനിപ്പിച്ച മോഹിനി ഇപ്പോള്‍ തന്റെ ജീവിതസാക്ഷ്യവും സുവിശേഷപ്രഘോഷണവുമായി തിരക്കിട്ട ജീവിതം നയിക്കുകയാണ്.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates