Thursday, November 21, 2024
spot_img
More

    രാജ്യത്തെ ദൈവനിന്ദാനിയമത്തിനെതിരെ പോരാടും: പാക്കിസ്ഥാന്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ പുതിയ തലവന്റെ പ്രഖ്യാപനം

    ലാഹോര്‍: രാജ്യത്തെ ക്രൈസ്തവര്‍ക്കെതിരെ പ്രയോഗിക്കാനുളള സമര്‍ത്ഥമായകരുനീക്കമായി ശത്രുക്കള്‍ ഉപയോഗിക്കുന്ന ദൈവനിന്ദാനിയമത്തിനെതിരെ ശക്തമായി പോരാടുമെന്ന് പാക്കിസ്ഥാന്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ പുതിയ തലവനായി തിരഞ്ഞെടുക്കപ്പെട്ട ബിഷപ് സാംസണ്‍ ഷുക്കാര്‍ഡിന്‍.

    മതന്യൂനപക്ഷങ്ങളാണ് ഈ നിയമത്തിന്റെ പേരില്‍ ബലിയാടുകളാക്കപ്പെടുന്നത്. നിഷ്‌ക്കളങ്കരായ ആളുകള്‍ ഒരിക്കലും ശിക്ഷിക്കപ്പെടരുത്. അദ്ദേഹം വ്യക്തമാക്കി. നിരപരാധികളായഇരകള്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുകയാണ് എന്റെ ദൗത്യം. അവരെ സഹായിക്കുക. പാക്കിസ്ഥാന്‍ സമൂഹത്തില്‍ ക്രൈസ്തവവിരുദ്ധ വികാരം നിലനില്ക്കുന്നുണ്ട്. ഇതിനെതിരെ പോരാടുക തന്നെ ചെയ്യും. 62 കാരനായ ബിഷപ് അറിയിച്ചു.

    വിവാദമായ ഈ നിയമത്തിന്റെ പേരില്‍ പാക്കിസ്ഥാനെ ഏറ്റവും അധികം പിടിച്ചുകുലുക്കിയത്് അസിയാബിയുടെ കേസായിരുന്നു. ദൈവനിന്ദാക്കുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അസിയാബി പത്തുവര്‍ഷത്തോളം ജയിലില്‍ അടയ്ക്കപ്പെട്ടിരുന്നു. അന്താരാഷ്ട്രതലത്തില്‍ ചെലുത്തിയ സമ്മര്‍ദ്ദങ്ങളെതുടര്‍ന്ന് 2019 ലാണ് അസിയാബി വിട്ടയ്ക്കപ്പെട്ടത്.

    പാക്കിസ്ഥാനില്‍ ആറു കത്തോലിക്കാ രൂപതകളാണ് ഉള്ളത്. ഇതിന് പുറമെ ഒരു അപ്പസ്‌തോലിക് വികാരിയത്തുമുണ്ട്.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!