കോംഗോ: ഗാഡ്വെലൂപ്പെ മാതാവിന്റെ തിരുനാള്‍ ദിനത്തില്‍ സലേഷ്യന്‍ വൈദികനെ കുത്തിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ലിയോപോള്‍ഡ് ഫെയെന്‍ എന്ന വൈദികനാണ് ദാരുണാന്ത്യം സംഭവിച്ചത്.
82 കാരനായ ഇദ്ദേഹത്തെ നിരവധി തവണ കുത്തിയതായി വത്തിക്കാന്‍ ന്യൂസ് ഏജന്‍സിറിപ്പോര്‍ട്ട് ചെയ്യുന്നു. കിടപ്പുമുറിയില്‍ വച്ചാണ് ആക്രമണം. ബെല്‍ജിയം സ്വദേശിയായ ഇദ്ദേഹം അസുഖബാധിതനായിരുന്നു.
കഴിഞ്ഞ നാല്പതുവര്‍ഷമായി കോംഗോയില്‍ സേവനം ചെയ്തുവരികയായിരുന്നു.