സെന്റ് മേരീസ് ബസിലിക്ക തുറക്കും; ക്രിസ്തുമസിന് ഏകീകൃത കുര്‍ബാന അര്‍പ്പിക്കും

എറണാകുളം: എറണാകുളം-അങ്കമാലി അതിരൂപതയിലെ കുര്‍ബാനതര്‍ക്കത്തിന് പരിഹാരമാകുന്നു. അടഞ്ഞുകിടക്കുന്ന സെന്റ് മേരീസ് ബസിലിക്ക ഡിസംബര്‍ 24 ന് തുറക്കും. തിരുപ്പിറവി ചടങ്ങില്‍ മാത്രം സിനഡ് കുര്‍ബാന അര്‍പ്പിക്കും. ബിഷപ് ബോസ്‌ക്കോ പുത്തൂരായിരിക്കും കാര്‍മ്മികന്‍. അതിരൂപതയിലെ മറ്റ് പള്ളികളില്‍ വര്‍ഷത്തിലൊരിക്കല്‍ സിനഡ് കുര്‍ബാന അര്‍പ്പിക്കും.

മലയാറ്റൂരില്‍ മറ്റ് രൂപതകളില്‍ നിന്ന് വരുന്ന വൈദികര്‍ക്ക് സിനഡ് കുര്‍ബാന അര്‍പ്പിക്കാം. മുന്‍കൂട്ടി വിവരം അറിയിക്കണമെന്ന് മാത്രം. മൈനര്‍ സെമിനാരികളില്‍ മാസത്തില്‍ ഒരിക്കല്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കും.

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates