നെടുങ്കണ്ടം : വൈദികർക്കു തോന്നിയതു പോലെ വിശുദ്ധ കുർബാന ചൊല്ലാനാകില്ലെന്ന് മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.വൈദികർ സഭയുടെ പ്രബോധനങ്ങ ൾ അനുസരിക്കണം.ആരാധനക്രമം വ്യക്തികളുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റാനുള്ളതല്ല.
സഭയും ആരാധനക്രമവും അനുശാസിക്കുന്ന രീതിയിൽ വേണം കുർബാന അർപ്പിക്കാന്.സഭയ്ക്ക് കൃത്യമായ ചട്ടക്കൂടുണ്ട്. ഇവ അനുസരിക്കാൻ എല്ലാവരും തയാറാ കണം. ദേവാലയങ്ങളിൽ കുർബാന മുടങ്ങാനുള്ള സാഹചര്യം ഒരുക്കരുത്. അദ്ദേഹം പറഞ്ഞു.
നെടുങ്കണ്ടം സെൻ്റ സെബാസ്റ്റ്യൻസ് ദേവാലയം കൂദാശ ചെയ്തതിനുശേഷം വിശുദ്ധ കുർബാനമധ്യേ വചനസന്ദേശം നല്‌കുകയായിരുന്നു മേജർ ആർച്ച് ബിഷപ്പ്.ഈ പ്രസംഗത്തോടെ കുര്‍ബാന വിഷയത്തില്‍ മാര്‍ റാഫേല്‍ തട്ടിലിന്റെ നിലപാട് വ്യക്തമായിരിക്കുകയാണ്.