കോംഗോ: കോംഗോയില്‍ ദേവാലയത്തിന് നേരെ നടന്ന ആക്രമണത്തില്‍ എട്ടുപേര്‍ കൊല്ല്‌പ്പെട്ടു. കൂടാതെ 30 പേരെ അക്രമികള്‍ ബന്ദികളാക്കിക്കൊണ്ടുപോവുകയും ചെയ്തു. ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദസംഘടനയുമായി ബന്ധമുള്ള ജനാധിപത്യ സഖ്യശക്തികള്‍ നടത്തിയ ആക്രമണത്തിലാണ് ഈ ദുരന്തമുണ്ടായത്.
കോംഗോ റിപ്പബ്ലിക്കിലെ ബേതിയിലെ പെന്തക്കോസ്താ ദേവാലയത്തിലാണ് അക്രമം നടന്നത്. ഇക്കഴിഞ്ഞ ജനുവരി 30 മുതല്‍ ബേതിയിലെ ഗ്രാമങ്ങളില്‍ അക്രമം അരങ്ങേറുന്നുണ്ടായിരുന്നു. 2021 മുതല്‍ കോംഗോയുടെ വടക്കന്‍ പ്രവിശകള്‍ മുഴുവന്‍ സംഘര്‍ഷാവസ്ഥയിലാണ്.