ഭോപ്പാല്‍/ മാനന്തവാടി: ഉത്തര്‍പ്രദേശിലെ കണ്ഠ്വ രൂപതയുടെ ഇടയനായി മാനന്തവാടി രൂപതാംഗം ഫാ. അഗസറ്റിന്‍ മഠക്കിത്തുന്നേലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. നിലവില്‍ രൂപതയുടെ അഡ്മിനിസ്ട്രറ്ററായി സേവനം ചെയ്തുവരികയായിരുന്നു നിയുക്ത മെത്രാന്‍. കണ്ഠ രൂപതാധ്യക്ഷന്‍ ബിഷപ് സെബാസ്റ്റ്യന്‍ ദൂരൈരാജിനെ ഭോപ്പാല്‍ അതിരൂപതാധ്യക്ഷനായി നിയമിച്ചതിനെ തുടര്‍ന്നാണ് പുതിയ മെത്രാന്‍ നിയമനം. മാനന്തവാടി രൂപതയിലെ കൂളിവയല്‍ ഇടവകാംഗമാണ് നിയുക്തമെത്രാന്‍.
1963 ജൂലൈ 9 ന് ജനനം. കണ്ഠ രൂപതയ്ക്കുവേണ്ടിയാണ് തിരുപ്പട്ടം സ്വീകരിച്ചത്. ഒരു വര്‍ഷം രൂപതാധ്യക്ഷന്റെ സെക്രട്ടറിയായി സേവനം ചെയ്തു.