പൂഞ്ഞാര്‍: സെന്റ് മേരീസ് ദേവാലയത്തിലെ സഹവികാരി ഫാ. ജോസഫ് ആറ്റുചാലിലിനെ വാഹനമിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചസംഭവം കേരളസമൂഹത്തെ ഞെട്ടിക്കുന്നതും കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ തകര്‍ക്കുന്നതുമാണെന്ന് കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ്‌കാതോലിക്കാ ബാവ. ഓരോ മതവിഭാഗത്തിന്റെയും ആരാധനാലയങ്ങളോടും അവിടെ നടക്കുന്ന ആരാധനകളോടും നമ്മുടെ പൊതുസമൂഹം വച്ചുപുലര്‍ത്തന്ന അന്തസ്സുറ്റ നിലപാടുകളെ പരിപൂര്‍ണ്ണമായി അവഹേളിച്ചുകൊണ്ടുള്ള പ്രവൃത്തിയാണ് അവിടെ നടന്നത്. അദ്ദേഹം പറഞ്ഞു.
മതസൗഹാര്‍ദ്ദത്തിന് പേരുകേട്ട നമ്മുടെ നാട്ടില്‍ ഇത്തരം പ്രവണതകളെ മുളയിലേ ഇല്ലാതാക്കാന്‍ ഭരണാധികാരികള്‍ക്ക് കഴിയണമെന്ന് കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് പ്രതികരിച്ചു.
വിശ്വാസത്തിനെതിരെയുള്ള ഇത്തരം കൈയേറ്റങ്ങള്‍ അവസാനിപ്പിക്കണമെന്ന് ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു.
പൂഞ്ഞാര്‍ സംഭവത്തെ നിയമപരമായും ആത്മീയമായും കൈകാര്യം ചെയ്യുമെന്നും ഇതില്‍ വിട്ടുവീഴ്ച പാടില്ലെന്നും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. വൈകാരികതലം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.