Wednesday, October 9, 2024
spot_img
More

    നോമ്പുകാലത്ത് പ്രലോഭനങ്ങള്‍ ശക്തമാണോ, നേരിടാന്‍ ഇതാ മാര്‍ഗ്ഗം

    നോമ്പുകാലത്ത് നാം കൂടുതല്‍ ആത്മീയമായി ശക്തരാകാന്‍ ശ്രമിക്കാറുണ്ട്. അതനുസരിച്ച് പ്രലോഭനങ്ങള്‍ നമ്മെ വഴിതെറ്റിക്കുകയും ചെയ്യും. ഇത്തരം സാഹചര്യത്തില്‍ വിശുദ്ധവചനങ്ങളിലൂടെ നാം പ്രതിരോധം തീര്‍ക്കുകയും ആത്മീയമായി കരുത്തുള്ളവരായി മാറുകയും ചെയ്യേണ്ടതാണ്. നമ്മെ ശക്തിപ്പെടുത്താനും ആത്മീയമായി മുന്നേറാനും സഹായിക്കുന്ന തിരുവചനങ്ങളാണ് ഇത്.

    ആകയാല്‍ ദൈവത്തിന് വിധേയരാകുവിന്‍. പിശാചിനെ ചെറുത്തുനില്ക്കുവിന്‍.അപ്പോള്‍ അവന്‍ നിങ്ങളില്‍ നിന്ന് ഓടിയകന്നുകൊളളും. ( യാക്കോബ് 4:7)

    മനുഷ്യസാധാരണമല്ലാത്ത ഒരു പ്രലോഭനവും നിങ്ങള്‍ക്ക് നേരിട്ടിട്ടില്ല. ദൈവം വിശ്വസ്തനാണ്. നിങ്ങളുടെ ശക്തിക്കതീതമായ പ്രലോഭനങ്ങള്‍ ഉണ്ടാകാന്‍ അവിടുന്ന് അനുവദിക്കുകയില്ല. പ്രലോഭനങ്ങള്‍ ഉണ്ടാകാന്‍ അവിടുന്ന് അനുവദിക്കുകയില്ല. പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോള്‍അവയെ അതിജീവിക്കാന്‍ വേണ്ട ശക്തി അവിടുന്ന് നിങ്ങള്‍ക്ക് നല്കും.( 1 കോറി 10:13)

    പ്രലോഭനത്തില്‍ അകപ്പെടാതിരിക്കാന്‍ നിങ്ങള്‍ ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കുവിന്‍. ആത്മാവ് സന്നദ്ധമെങ്കിലും ശരീരം ബലഹീനമാണ്. ( മത്താ 26:41)

    നി്ങ്ങള്‍ ഈ ലോകത്തിന് അനുരൂപരാകരുത്. പ്രത്യുത നിങ്ങളുടെ മനസ്സിന്റെ നവീകരണം വഴി രൂപാന്തരപ്പെടുവിന്‍. ദൈവഹിതം എന്തെന്നും നല്ലതും പ്രീതിജനകവും പരിപൂര്‍ണ്ണവുമായത് എ്‌ന്തെന്നും വിവേചിച്ചറിയാന്‍ അപ്പോള്‍ നിങ്ങള്‍ക്ക് സാധിക്കും.( റോമ 12:2)

    നിങ്ങളോട് ഞാന്‍ പറയുന്നു,ആത്മാവിന്റെപ്രേരണയനുസരിച്ചു വ്യാപരിക്കുവിന്‍. ജഡമോഹങ്ങളെ ഒരിക്കലും തൃപ്തിപ്പെടുത്തരുത്. ( ഗലാ 5:16)

    അവസാനമായി കര്‍ത്താവിലും അവിടുത്തെശക്തിയുടെ പ്രാഭവത്തിലും കരുത്തുള്ളവരാകുവിന്‍. സാത്താന്റെ കുടിലതന്ത്രങ്ങളെ എതിര്‍ത്തുനില്ക്കാന്‍ ദൈവത്തിന്റെ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍( എഫേ 6:10-11)

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!