വത്തിക്കാന്‍ സിറ്റി: നമുക്ക് വേണ്ടുന്നതെല്ലാം നല്കുന്ന കര്‍ത്താവിന്റെ ദാനങ്ങളുടെ മൂര്‍ത്തിമഭാവമാണ് കുരിശിലും കുര്‍ബാനയിലും നമുക്ക് കാണാന്‍ സാധിക്കുന്നതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ലാറ്റിനമേരിക്കയിലെ സഭകളെ സഹായിക്കുന്ന വിവിധ സംഘടനകളുടെ സമ്മേളനത്തിന് നല്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.
നമ്മുടെ പക്കലുള്ളതെല്ലാം ദൈവത്തിന്റേതാണ്. എന്നാല്‍ ഈ അവബോധം നഷ്ടപ്പെടുന്നത് വലിയ അപകടമാണ്. ജീവിതത്തില്‍ ആരെയും ഒഴിവാക്കാതെ എല്ലാവരെയും ഉള്‍ച്ചേര്‍ക്കുന്നതാണ് യഥാര്‍ത്ഥസേവനം. ദാരിദ്ര്യത്തിനിടയിലും ഇപ്രകാരം മറ്റുള്ളവരിലേക്ക് ഇറങ്ങിച്ചെല്ലാന്‍ വിശുദ്ധ കുര്‍ബാന ഒരു മാതൃകയാണ്.
കുരിശിനെ ആശ്ലേഷിക്കുന്നത് പരാജയത്തിന്റെ ലക്ഷണമല്ല അത് നിരര്‍ത്ഥകമായ ദൗത്യവുമല്ല. ക്രിസ്തുവിന്റെ ദൗത്യത്തോടുള്ള ഐക്യപ്പെടലാണത്്. ദൈവമാണ് നമുക്ക് എല്ലാം നല്കുന്നത്. സ്വീകരിക്കുന്ന വസ്തുക്കളുടെ സൂക്ഷിപ്പുകാര്‍ മാത്രമാണ് നാം. പാപ്പ ഓര്‍മ്മിപ്പിച്ചു.
മരിയൻ പത്രത്തിലെ വാർത്തകൾ ദിവസവും നിങ്ങളുടെ whatsapp ൽ ലഭിക്കുവാൻ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക് ചെയ്യുക https://chat.whatsapp.com/Ibbum2MdPtt5Y8tkOvglng