വത്തിക്കാന്‍ സിറ്റി; ഇത്തവണത്തെ ദു:ഖവെള്ളിയാഴ്ചയിലെ സ്‌തോത്രക്കാഴ്ച ഗാസയ്ക്ക് നല്കണമെന്ന് വത്തിക്കാന്റെ അഭ്യര്‍ത്ഥന. നിലവില്‍ വിശുദ്ധനാടിന്റെ സംരക്ഷണത്തിന് വേണ്ടി ഉപയോഗിക്കുകയായിരുന്നു ഈ പണം. ഗാസയില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് അവിടെയുള്ള കുടുംബങ്ങള്‍ ബുദ്ധിമുട്ടിലായ സാഹചര്യത്തിലാണ് ഈ അഭ്യര്‍ത്ഥന നടത്തുന്നതെന്ന് ഡിസാസ്റ്ററി ഫോര്‍ ദ ഈസ്‌റ്റേണ്‍ ചര്‍ച്ചസ് പ്രിഫക്ട് കര്‍ദിനാള്‍ ക്ലൗഡിയോ പത്രപ്രസ്താവനയില്‍ പറഞ്ഞു.
1974 മുതല്ക്കാണ് ദു:ഖവെള്ളിയാഴ്ചയിലെ സ്്‌തോത്രക്കാഴ്ച വിശുദ്ധ നാടിന് നല്കുന്ന രീതി ആരംഭിച്ചത്. പോള്‍ ആറാമന്‍ മാര്‍പാപ്പ നോബിസ് ഇന്‍ അനിമോ എന്ന അപ്പസ്‌തോലിക ലേഖനത്തിലൂടെയാണ് ഇതിന് തുടക്കം കുറിച്ചത്.സ്‌ത്രോത്രക്കാഴ്ചയിലെ 65 ശതമാനവും ഹോളിലാന്‍ഡിന്‍വേണ്ടി വിനിയോഗിക്കുമ്പോഴും 35 ശതമാനം വൈദികവിദ്യാര്‍ത്ഥികളുടെയും വൈദികരുടെയും വിദ്യാഭ്യാസാവശ്യങ്ങള്‍ക്കു വേണ്ടി ഡിസാസ്റ്ററി ഫോര്‍ ദ ഈസ്‌റ്റേണ്‍ ചര്‍ച്ചസിനാണ് നല്കിപ്പോന്നിരുന്നത്. ഹാമാസിന്റെ അധിനിവേശത്തെതുടര്‍ന്ന് മുപ്പതിനായിരം പേരാണ് ഗാസയില്‍ കൊല്ല്‌പ്പെട്ടിരിക്കുന്നത്.