എന്റെ ദൈവമേ എന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേയെന്ന് അങ്ങയോട് ഞാന്‍ അപേക്ഷിക്കുന്നു. എന്റെ സര്‍വ്വപാപങ്ങളും ഞാന്‍ വെറുക്കുന്നു. അവയെക്കുറിച്ച് മനസ്തപിക്കുകയും ചെയ്യുന്നു. ജീവിതകാലം മുഴുവന്‍ ഞാന്‍ മനസ്തപിക്കുകയും ചെയ്യും. അവയ്ക്ക് പരിഹാരം ചെയ്യാനും എന്റെ ശക്തിക്കൊത്തവണ്ണം പ്രായശ്ചിത്തം അനുഷ്ഠിക്കാനും ഞാന്‍ സന്നദ്ധനാണ്. മേലില്‍ ഞാന്‍ പാപം ചെയ്യുകയില്ല.
എന്റെ ദൈവമേ അങ്ങയുടെ തിരുനാമത്തെപ്രതി എന്നോട് ക്ഷമിക്കണമേ. എന്റെ പാപങ്ങള്‍ക്ക് പൊറുതിതരണമേ. അങ്ങയുടെ അമൂല്യതിരുരക്തം കൊണ്ട് വീണ്ടെടുത്ത എന്റെ ആത്മാവിനെ രക്ഷിക്കണമേ.
ഇതാ ഞാന്‍ അങ്ങയുടെ തൃക്കരങ്ങളില്‍ എന്നെ ഏല്പിക്കുന്നു. അങ്ങയുടെ കാരുണ്യത്തിന് ഞാന്‍ എന്നെ സമര്‍പ്പിക്കുകയും ചെയ്യുന്നു. എന്റെ അകൃത്യത്തിനും ദുഷ്‌ക്കര്‍മ്മത്തിനുമൊത്തവണ്ണം എന്നോട് പ്രവര്‍ത്തിക്കരുതേ. അങ്ങയുടെ കാരുണ്യാതിരേകമനുസരിച്ച് എന്നോട് പ്രവര്‍ത്തിക്കുക.( ക്രിസ്ത്വാനുകരണം)