ദൈവത്തെ പ്രസാദപ്പെടുത്താനുള്ള ഒരു മാര്‍ഗ്ഗമാണ് ദാനധര്‍മ്മം. ദരിദ്രര്‍ക്ക് ദാനധര്‍മ്മം ചെയ്യുന്നതിലൂടെ സാഹോദര്യത്തിന് സാക്ഷികളാവുകയാണ് ചെയ്യുന്നത്. Alms എന്ന പുരാതന ഗ്രീക്ക് ലത്തീന്‍ വാക്കിന്റെ അര്‍ത്ഥം കരുണ എന്നാണ്. സ്‌നേഹം എന്ന ലത്തീന്‍ വാക്കില്‍ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം.
പാപത്തിന്റെ കറകളെ തുടച്ചുമാറ്റാന്‍ ദാനധര്‍മ്മത്തിന് കഴിവുണ്ട് എന്നാണ് അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ് പറയുന്നത്.
പ്രഭാഷകന്‍ 19:17, സങ്കീര്‍ത്തനങ്ങള്‍ 112-5-9, മ്ത്തായി 5:42, തോബിത്ത് 12:9, ഏശയ്യ 58:10,ലൂക്കാ 18:22 എന്നീ തിരുവചനഭാഗങ്ങളെല്ലാം ദാനധര്‍മ്മം നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്നുണ്ട്.
നമുക്ക് സഹായം അഭ്യര്‍ത്ഥിക്കുന്നവരുടെ നേരെ കണ്ണടയ്ക്കാതിരിക്കാം. മമ്പില്‍ കൈനീട്ടുന്നവരില്‍ നിന്ന് മുഖംതിരിക്കാതിരിക്കാം. ദാനധര്‍മ്മം നടത്തുമ്പോള്‍ ദൈവത്തിന് നാം കടം കൊടുക്കുകയാണ് ചെയ്യുന്നത്. ദൈവം അത് തിരികെ തരാതിരിക്കില്ല. ഉറപ്പ്.