എന്റെ കരുണയില്‍ ആശ്രയിച്ച ഒരാത്മാവിനുപോലും നിരാശപ്പെടേണ്ടിവരില്ല, ലജ്ജിക്കേണ്ടി വരുകയുമില്ല’ ഈശോ വിശുദ്ധ ഫൗസ്റ്റീനയ്ക്ക് നല്കിയ വാഗ്ദാനമാണ് ഇത്. കരുണയുടെ കര്‍ത്താവിന്റെ രൂപവും കരുണയുടെ ജപമാലയും ലോകത്ത് പ്രചരിപ്പിച്ചത് വിശുദ്ധ ഫൗസ്റ്റീനയായിരുന്നു.
ദൈവകരുണയുടെ അപ്പസ്‌തോല എന്ന പേരിലാണ് ഫൗസ്റ്റീന അറിയപ്പെടുന്നത്. കരുണയുടെ ജപമാല ചൊല്ലിയും ഉപവസിച്ചും ഫൗസ്റ്റീന ലോകം മുഴുവനും വേണ്ടി പ്രാര്‍ത്ഥിച്ചു. പാപികളുടെ മാനസാന്തരത്തിന് വേണ്ടി പ്രാര്‍ത്ഥിച്ചു. കരുണയുടെ ജപമാല ചൊല്ലിനമുക്ക് മറ്റുള്ളവര്‍ക്കും നമുക്കുവേണ്ടിയും ദൈവത്തില്‍ നിന്ന് കരുണ ചോദിച്ചുവാങ്ങാം.
ഈശോയുടെ കരുണയില്‍ ആശ്രയിക്കുമ്പോഴാണ് നാം അവിടുത്തെ സ്‌നേഹം മനസ്സിലാക്കുന്നത്. ദൈവകോപത്തെക്കാള്‍ ദൈവകരുണയാണ് ആത്മാക്കളെ യഥാര്‍ഥ അനുതാപത്തിലേക്ക് നയിക്കുന്നത് എന്നാണ് ആത്മീയപിതാക്കന്മാര്‍ പറയുന്നത്. അതുകൊണ്ട് നമുക്ക ഈശോയുടെ കരുണയില്‍ കൂടുതലായി ആശ്രയിക്കാം. നമ്മുടെ ആത്മാക്കളെയും നമ്മുടെ പ്രിയപ്പെട്ടവരുടെ ആത്മാക്കളെയും ഈശോയുടെ കരുണയ്ക്ക് സമര്‍പ്പിച്ചുകൊടുക്കുകയും ചെയ്യാം.