തിരുവനന്തപുരം: വരുന്ന ലോക്്‌സഭാ തിരഞ്ഞെടുപ്പു ജോലികളില്‍ പോളീങ് ഓഫീസര്‍ ഡ്യൂട്ടി കന്യാസ്ത്രീകള്‍ക്കും. നിലവില്‍ പോളിംങ് ഉദ്യോഗസ്ഥരുടെ നിയമനപ്രക്രിയയില്‍ നിന്ന് ഒഴിവാക്കപ്പെട്ടിരുന്നവരുടെ പട്ടികയിലുളളവരായിരുന്നു വൈദികരും കന്യാസ്ത്രീകളും. ഇതനുസരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സോഫ്ട് വെയറില്‍ നിന്ന് ഇവരുടെ പട്ടിക നീക്കം ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍ അത് മറികടന്നുകൊണ്ടാണ് കന്യാസ്ത്രീകളെ പോലും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ ലിസ്റ്റ് വന്നിരിക്കുന്നത്. പോളീംങ് ഓഫീസറായി കന്യാസ്ത്രീകളെ ഉള്‍പ്പെടുത്തുമ്പോള്‍ പോളിംങിന്റെ തലേദിവസം തന്നെ ഇവര്‍ക്ക് ഡ്യൂട്ടിക്കെത്തുകയും ബൂത്തുകളില്‍ താമസിക്കുകയും ചെയ്യേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത്. ഈ പുതിയ ഉത്തരവിനെ ആശങ്കയോടെയാണ് വൈദികരും കന്യാസ്ത്രീകളും കാണുന്നത്.