ആദിമസഭയുടെ പാരമ്പര്യം മുതല്ക്കേ നിലവിലുണ്ടായിരുന്ന പ്രഥമവും പ്രധാനവുമായ പ്രാര്‍ത്ഥനയായിരുന്നു സ്വര്‍ഗ്ഗസ്ഥനായ പിതാവേ. ഈശോ ശിഷ്യരെ പഠിപ്പിച്ച പ്രാര്‍ത്ഥന എന്ന നിലയില്‍ ക്രൈസ്തവര്‍ ഒരിക്കലും വിസ്മരിക്കാന്‍ പാടില്ലാത്ത പ്രാര്‍ത്ഥനയുമാണ് ഇത്. കാറ്റക്കിസം ഓഫ് ദ കാത്തലിക് ചര്‍ച്ചില്‍ പറയുന്നതുപ്രകാരം ആദിമ ക്രൈസ്തവര്‍ ദിവസം മൂന്നു തവണ ഈ പ്രാര്‍ത്ഥന ചൊല്ലിയിരുന്നു. രാവിലെയും ഉച്ചയ്ക്കും രാത്രിയി്ലുമായിരുന്നു ഈ പ്രാര്‍ത്ഥന ചൊല്ലിയിരുന്നത്. ഈ രീതിയനുസരിച്ച് നമുക്കും ദിവസം മൂന്നുതവണ സ്വര്‍ഗ്ഗസ്ഥനായ പിതാവേ ചൊല്ലിയാലോ?