പരിശുദ്ധ കന്യാമറിയത്തിന് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനം ഏതായിരിക്കും? എപ്പോഴെങ്കിലും അതേക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ.. ജപമാല.. ? വണക്കമാസം…? വിശുദ്ധ കുര്‍ബാന..? ഇതൊക്കെയും പരിശുദ്ധ അമ്മയെ സന്തോഷിപ്പിക്കാനുള്ള കാരണങ്ങള്‍ തന്നെ. എങ്കിലും ആവിലായിലെ വിശുദ്ധ ജോണിനെ സംബന്ധിച്ചിടത്തോളം ഇതൊന്നുമല്ല മാതാവിന് കൊടുക്കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനം.. കാനായിലെ കല്യാണവിരുന്നുമായി ബന്ധപ്പെട്ടാണ് വിശുദ്ധന്‍ ഇതിന് ഉത്തരം നല്കുന്നത്. കാനായിലെ കല്യാണവീട്ടില്‍ വെള്ളമില്ലെന്ന് അറിയുമ്പോള്‍ മാതാവ് ഈശോയുടെ സഹായം തേടുന്നതൊക്കെ നമുക്ക് പരിചിതമായ സുവിശേഷഭാഗങ്ങളാണല്ലോ. ഈ സന്ദര്‍ഭത്തില്‍ പരിശുദ്ധ അമ്മ പരിചാരകരോട് ഒരു കാര്യം പറയുന്നുണ്ട്.
അവന്‍ പറയുന്നതുപോലെ ചെയ്യുവിന്‍
ഇതാണ് പരിശുദ്ധ അമ്മയ്ക്ക് നല്കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനമായി വിശുദ്ധന്‍ കണക്കാക്കുന്നത്. അതായത് ഈശോ പറയുന്നതുപോലെ ചെയ്യുക. അതുവഴി മാതാവ് സന്തോഷിക്കും. ഈശോയുടെ അനുസരണമുള്ള നല്ല മക്കളായി നാം ജീവിക്കുന്നതിലും വലിയ എന്തു സമ്മാനമാണ് നാം മാതാവിന് നല്‌കേണ്ടത്?