ദിവ്യകാരുണ്യത്തിന്റെ ലക്ഷ്യം ഈശോയോടുഗാഢമായി ഐക്യപ്പെടുകയാണ്. സഭാ പിതാക്കന്മാര്‍ ഈ കൂദാശയെ മനുഷ്യാവതാരത്തിന്റെ തുടര്‍ച്ചയായിട്ടാണ് വ്യവഹരിച്ചിരിക്കുന്നത്. നമ്മിലുള്ള ദൈവവരപ്രസാദത്തിന്റെയും സ്‌നേഹത്തിന്റെയും വാഴ്ച ശാശ്വതമാക്കുന്നതിനും അവിടുന്നിലും അവിടുന്നുവഴിയും അതിസ്വഭാവികമായ ജീവിതം നയിക്കുന്നതിനും ഈ കൂദാശ നമ്മെ സഹായിക്കുന്നു.