Wednesday, October 9, 2024
spot_img
More

    മദ്യനയത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തണം: ബിഷപ് മാര്‍ തോമസ് തറയില്‍

    ചങ്ങനാശേരി; സമൂഹത്തെ ഒന്നടങ്കം ദോഷകരമായി ബാധിക്കുന്ന സര്‍ക്കാരിന്റെ മദ്യനയത്തിന് മാറ്റം വരുത്തണമെന്ന്
    ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍.
    പുന്നപ്ര പിതൃവേദി മാതൃവേദി ആഭിമുഖ്യത്തില്‍ സര്‍ക്കാരിന്റെ മദ്യ നയത്തില്‍ പ്രതിഷേധിച്ചും മദ്യനയം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടും മുഖ്യമന്ത്രിക്കു സമര്‍പ്പിക്കുന്ന നിവേദനത്തിന്റെ ഒപ്പുശേഖരണ പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

    സര്‍ക്കാരുകളുടെ വികലമായ മദ്യനയം മൂലം മദ്യത്തിന്റെ വ്യാപനവും ഉപഭോഗവും വര്‍ദ്ധിച്ചുവരികയാണെന്നും ഇത് സമൂഹത്തിനു വരുത്തിവയ്ക്കുന്ന ദുരന്തങ്ങളുടെ വാര്‍ത്തകളാണ് ദിനവും കേള്‍ക്കുകയും കാണുകയും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!