വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ ദിനമായി ആചരിക്കുന്ന ജുലൈ മൂന്നിന് നിയമസഭയ്ക്ക് അവധി പ്രഖ്യാപിക്കണമെന്നും സംസ്ഥാന ത്തൊട്ടാകെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഉള്‍പ്പെടെ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിക്കണമെന്നും പ്രതിപക്ഷ ചീഫ് വിപ്പ് മോന്‍സ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍, നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ എ ന്നിവര്‍ക്ക് ഇതുസംബന്ധിച്ച് മോന്‍സ് ജോസഫ് നിവേദനം സമര്‍പ്പിച്ചു. എല്ലാ ക്രൈസ്തവ സഭാ വിഭാഗങ്ങളും ജുലൈ മൂന്ന് വിശുദ്ധ തിരുക്കര്‍മങ്ങള്‍ നടത്തുന്ന പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുന്നതു കണക്കിലെടുത്തും നിയമ സഭയുടെ മുന്‍കാല കീഴ് വഴക്കങ്ങള്‍ പരിഗണിച്ചും ജൂലൈ മൂന്നിന് നിയമസഭ ചേരുന്നത് ഒഴിവാക്കാന്‍ തയാറാകണമെന്ന് മോന്‍സ് ജോസഫ് ആവശ്യപ്പെട്ടു.
ജൂലൈ മൂന്നിന് നിയമസഭയ്ക്ക് അവധി പ്രഖ്യാപിക്കണമെന്ന് മോന്‍സ് ജോസഫ്
Previous article
Next article