മാർപാപ്പയുടെയും സീറോ മലബാർ സിനഡിന്റെയും മേജർ ആർച്ച് ബിഷപ്പിന്റെയും നിർദേശപ്രകാരമുള്ള ഏകീകൃത കുർബാന ക്രമം എന്ത് കൊണ്ട് കാഞ്ഞൂർ സെന്റ് മേരീസ് പള്ളിയിൽ നടപ്പിലാക്കുന്നില്ല? എന്ന ചോദ്യം ഉയർത്തി നൂറുക്കണക്കിന് സഭാ വിശ്വാസികൾ കഴിഞ്ഞ ദിവസം വികാരി ഫാ.ജോയി കണ്ണമ്പുഴയെ സമീപിക്കുകയുണ്ടായി.ജൂലൈ മൂന്നാം തീയ്യതി മുതൽ സിനഡ് നിർദേശപ്രകാരമുള്ള കടമുള്ള ദിവസങ്ങളിലും ഞായറാഴ്ചകളിലും ഒരു കുർബാന എങ്കിലും ഏകീകൃത രീതിയിൽ അർപ്പിക്കാനാണ് കാഞ്ഞൂർ വിശ്വാസികൾ വികാരിയോട് സമാധാനപൂർവ്വം ആവശ്യപ്പെട്ടത്.സഭ വിശ്വാസികൾക്ക് നൽകിയ ഈ അവകാശംനടത്തി തരാൻ തയ്യാറല്ലാത്ത എല്ലാ എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളിലും കാഞ്ഞൂർ സംഭവം ആവർത്തിക്കും.നമ്മുടെ പിതാവായ വി.മാർത്തോമാ ശ്ലീഹാ സ്ഥാപിച്ച കോട്ടക്കാവ് മാർത്തോമ്മാ ഫൊറോനാ പള്ളിയിലും അതിരൂപതയിലെ എല്ലാപള്ളികളിലും ഏകീകൃത കുർബാന ക്രമം എന്ന വിശ്വാസികളുടെ അവകാശം ശാന്തിയിലും സമാധാനത്തിലും നേടിയെടുക്കാൻ വിശ്വാസികൾ മുൻപോട്ടു വരണം.എല്ലാ വിശ്വാസികളും മാർപാപ്പയോടും മേജർ ആർച്ചു ബിഷപ്പിനോടും സീറോ മലബാർ സിനഡിനോടും സഭാപിതാക്കന്മാരോടും വിശ്വസ്തത പുലർത്തി ഒപ്പം നിൽക്കാൻ അഭ്യർത്ഥിക്കുന്നു.
ടോണി ചിറ്റിലപ്പിള്ളി
അൽമായ ഫോറം സെക്രട്ടറി
സീറോ മലബാർ സഭ
കാഞ്ഞൂർ പള്ളിയിലെ വിശ്വാസികൾ ഷെയർ ചെയ്തു തന്ന വീഡിയോ താഴെ ചേർക്കുന്നു.