സൊഡാലിഷ്യം ക്രിസ്റ്റ്യാനെ വിറ്റേ (സോഡാലിറ്റി ഓഫ് ക്രിസ്ത്യൻ ലൈഫ്) സ്ഥാപകനായ ലൂയിസ് ഫെർണാണ്ടോ ഫിഗാരി റോഡ്രിഗോയെ ലൈംഗികാതിക്രമം ആരോപിച്ച് വത്തിക്കാൻ തീരുമാനപ്രകാരം സംഘടനയിൽ നിന്ന് പുറത്താക്കിയതായി പെറുവിയൻ ബിഷപ്‌സ് കോൺഫറൻസ് അറിയിച്ചു.
ഓഗസ്റ്റ് 14-ന് അവരുടെ വെബ്‌സൈറ്റിൽ പോസ്റ്റ് ചെയ്ത ഒരു പ്രസ്താവനയിൽ, കോൺഫറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോൺസെക്രേറ്റഡ് ലൈഫ് ആൻഡ് സൊസൈറ്റീസ് ഓഫ് അപ്പോസ്തോലിക് ലൈഫിന്റെ ഒരു ഡിക്രിയിൽ പ്രഖ്യാപിച്ചതായി കോൺഫറൻസ് ഇങ്ങനെ രേഖപ്പെടുത്തുന്നതായി പറയുന്നു. “77 കാരനായ ഫിഗാരിയെ 746 കാനൻ നിയമം അനുസരിച്ച് സോഡാലിറ്റിയിൽ നിന്ന് പുറത്താക്കി”
2023 ജൂലൈയിൽ പെറു സന്ദർശിച്ചതിനെത്തുടർന്ന് വിശ്വാസ പ്രമാണത്തിനായുള്ള ഡികാസ്റ്ററിയിലെ ആർച്ച് ബിഷപ്പ് ചാൾസ് സിക്ലൂണയും മോൺസിഞ്ഞോർ ജോർഡി ബെർട്ടോമ്യൂവും നടത്തിയ അന്വേഷണത്തിൽ ലഭിച്ച ഫലങ്ങളുടെയും ഉറപ്പുകളുടെയും അടിസ്ഥാനത്തിലാണ് ഫിഗാരിയെ പുറത്താക്കിയതെന്ന് ഡിക്രി വിശദീകരിക്കുന്നു.
അതെ സമയം ഫ്രാൻസിസ് മാർപാപ്പ
സോഡാലിറ്റിയുടെ സ്ഥാപകനും “മറ്റ് അംഗങ്ങൾക്കും” ലൈംഗിക ദുരുപയോഗത്തിനും അധികാര ദുർവിനിയോഗത്തിനും എതിരായ ആരോപണങ്ങൾ വ്യക്തമാക്കാൻ രണ്ട് പുരോഹിതന്മാരെയും ചുമതലപ്പെടുത്തി.