Wednesday, December 4, 2024
spot_img
More

    ന്യൂ മെക്‌സിക്കോയിൽ നടക്കുന്ന ആണവായുധങ്ങളെക്കുറിച്ചുള്ള ‘തകർപ്പൻ’ ഫോറത്തിൽ പങ്കെടുക്കാൻ കത്തോലിക്കാ നേതാക്കൾ

    സതേൺ കാലിഫോർണിയ സർവകലാശാലയിലെയും (യുഎസ്‌സി) ന്യൂ മെക്സിക്കോ സർവകലാശാലയിലെയും (യുഎൻഎം) കത്തോലിക്കാ സംഘടനകൾ ആണവ നിരായുധീകരണത്തെയും പ്രതിരോധത്തെയും കുറിച്ചുള്ള നയരൂപകർത്താക്കളുമായും മുൻനിര വ്യക്താക്കളുമായുള്ള ഒരു ഫോറം സംഘടിപ്പിക്കുന്നു.

    സെപ്തംബർ 7, ശനിയാഴ്ച ആണ് “ഫോറം ഓൺ ന്യൂക്ലിയർ സ്ട്രാറ്റജി: നിരായുധീകരണവും അപകടകരമായ ലോകത്തിലെ പ്രതിരോധവും” എന്ന മീറ്റിംഗ് നടക്കുക.
    ന്യൂ മെക്സിക്കോ യൂണിവേഴ്സിറ്റിയിൽ, UNM ലെ എൻഡോവ്ഡ് ചെയർ ഓഫ് റോമൻ കാത്തലിക് സ്റ്റഡീസ് ആൻഡ് റിലീജിയസ് സ്റ്റഡീസ് പ്രോഗ്രാമിൻ്റെ നേതൃത്വത്തിൽ ഈ ഫോറം നടക്കും. കൂടാതെ USC യുടെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് കാത്തലിക് സ്റ്റഡീസ് (IACS) ഇവരോടൊപ്പം ചേരും.

    യുഎസ്, ചൈന, റഷ്യ എന്നിവയ്‌ക്കിടയിൽ വർദ്ധിച്ചുവരുന്ന രാഷ്ട്രീയ മത്സരത്തിനിടയിൽ ആണവായുധങ്ങൾക്കെതിരായ പ്രതിരോധവും നിരായുധീകരണ സമീപനങ്ങളും “തകർപ്പൻ” ഫോറം ചർച്ച ചെയ്യും, എന്ന് ഐഎസിഎസിൻ്റെ ഓഗസ്റ്റ് 13 ലെ പത്രക്കുറിപ്പിൽ പറയുന്നു.

    ഫോറം “1980-കളിൽ അമേരിക്കൻ കത്തോലിക്കാ ബിഷപ്പുമാർ ആണവായുധ സംവാദത്തിന് രൂപം നൽകിയതിന് ശേഷം ഇത്തരത്തിലുള്ള ആദ്യത്തേതായി കണക്കാക്കുന്നു” എന്ന് പ്രസ്താവനയിൽ പറയുന്നുണ്ട് . 1983-ൽ, യു.എസ് ബിഷപ്പുമാർ “സമാധാനത്തിൻ്റെ വെല്ലുവിളി” എന്ന ഒരു ഇടയലേഖനം പുറത്തിറക്കി, അത് യുദ്ധം, പ്രതിരോധം, നിരായുധീകരണം എന്നിവയെക്കുറിച്ചുള്ള കത്തോലിക്കാ പഠിപ്പിക്കലുകൾ ചർച്ച ചെയ്തിരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!