റെഡ്ഹില്‍: ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ കീഴിലുള്ള മരിയന്‍ മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ ആറിന് മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ റിട്രീറ്റ് നടത്തുന്നു. ഫാ. ടോമി എടാട്ട്( മരിയന്‍ മിനിസ്ട്രി സ്പിരി്ച്വല്‍ ഡയറക്ടര്‍), ഫാ. ബിനോയി നീലയാറ്റിങ്കല്‍( സീറോ മലബാര്‍ ചാപ്ലിന്‍) എന്നിവര്‍ക്കൊപ്പം മരിയന്‍ മിനിസ്ട്രീ ടീം അംഗങ്ങളും ധ്യാനം നയിക്കും. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം മൂന്നു മണിവരെയാണ് സമയം. കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷ ഉണ്ടായിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ര. ചെറിയാന്‍ സാമുവല്‍ (07460499931), ജിജി രാജന്‍ (07865080689) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.