Wednesday, October 16, 2024
spot_img
More

    സിനോ-വത്തിക്കാന്‍ സഖ്യത്തിന് ശേഷം ആദ്യത്തെ മെത്രാഭിഷേകം

    ഹോംങ് കോംഗ്: 2018 മുതലുള്ള ചൈന -വത്തിക്കാന്‍ ഉടമ്പടിക്ക് ശേഷം ആദ്യത്തെ മെത്രാഭിഷേകം ജിനിംങ് രൂപതയില്‍ ഇന്നലെ നടന്നു. 54 കാരനായ ഫാ. അന്തോണി യാവോ ഷുന്‍ ആണ് മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടത്. ഹോഹ്‌ഹോറ്റ് ബിഷപ് പോള്‍ മെങ് മെത്രാഭിഷേകച്ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു.

    ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ദ കാത്തലിക് ചര്‍ച്ച് ഇന്‍ ചൈനയുടെ അനുവാദപത്രം ചടങ്ങുകള്‍ക്കിടയില്‍ വായിച്ചു.. പരിശുദ്ധ സഭയുടെ പാരമ്പര്യത്തിനും ചൈനയിലെ കത്തോലിക്കാസഭയുടെ അംഗീകാരത്തിനും അനുസൃതമായിട്ടാണ് മെത്രാന്‍ നിയമനം .

    ഗവണ്‍മെന്റ് സുരക്ഷയില്‍ നടന്ന ചടങ്ങില്‍ 120 വൈദികരും 50 കന്യാസ്ത്രീകളും ഉള്‍പ്പടെ ആയിരത്തോളം പേര്‍ സംബന്ധിച്ചു.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!