കാഗായാന്‍ ഡി ഒറോ സിറ്റി: ജസ്യൂട്ട് വോളന്റിയര്‍ ജെന്നിഫര്‍ ബ്ലക്കി കുത്തേറ്റ് മരിച്ചു. 24 വയസായിരുന്നു. ഒപ്പമുണ്ടായിരുന്ന ആള്‍ കുത്തേറ്റ് ഗുരുതരാവസ്ഥയിലാണ്. ജെന്നിഫറിന് നിരവധി തവണ നെഞ്ചിലും വയറ്റിലും കുത്തേറ്റിട്ടുണ്ട്. മോഷണശ്രമത്തിനിടയിലാണ് കൊലപാതകം .
അധ്യാപികയും ജസ്യൂട്ട് വോളന്റിയറുമായിരുന്നു കൊല്ലപ്പെട്ട ജെന്നിഫര്‍. ദരിദ്രരെ സഹായിക്കുകയും സേവിക്കുകയും ചെയ്യുന്നതിനായിട്ടുള്ള അല്മായ നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈഷനാണ് ജസ്യൂട്ട് വോളന്റിയേഴ്‌സ് ഫിലിപ്പൈന്‍സ്.
ജെന്നിഫറിന്റെ മരണം നികത്താനാവാത്ത വിടവും നഷ്ടവുമാണെന്ന് ഈശോസഭ വൈദികനായ കാരെല്‍ സാന്‍ ജുവാന്‍ പറഞ്ഞു.