കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ രക്തസാക്ഷികളാണെന്ന് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്തും കര്‍ദിനാള്‍ ബാസെറ്റിയും. നമ്മുടെ സഹോദരി സഹോദരന്മാര്‍ വിശ്വാസത്തിന് വേണ്ടിയാണ് കൊല്ലപ്പെട്ടത്. അവര്‍ പറഞ്ഞു. ടൈ്വവാറ്റയിലെ ബസിലിക്ക ഓഫ് ഔര്‍ ലേഡി ഓഫ് ലങ്കയുടെ വാര്‍ഷിക യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു കര്‍ദിനാള്‍ രഞ്ജിത്ത് ഇപ്രകാരം പറഞ്ഞത്.
ഫ്രാന്‍സിസ് മാര്‍പാപ്പയുമായി സെപ്തംബര്‍ മൂന്നിന് കണ്ടുമുട്ടുമ്പോള്‍ അവരുടെ രക്തസാക്ഷിത്വത്തെക്കുറിച്ച് വിശദീകരിക്കുമെന്ന് കര്‍ദിനാള്‍ ബാസെറ്റി വ്യക്തമാക്കി. ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ശവകുടീരങ്ങള്‍ ഭാവിയില്‍ വിശുദധരുടെ ശവകുടീരങ്ങളായിത്തീരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ചാവേറാക്രമണത്തിന്ആരാണ് ഉത്തരവാദികളെന്ന ചോദ്യത്തിന് ഇനിയും ഗവണ്‍മെന്റിന്റെ പക്കല്‍ നിന്ന് ഉത്തരം കിട്ടിയിട്ടില്ല എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ഈസ്റ്റര്‍ ദിനത്തില്‍ മൂന്ന് ദേവാലയങ്ങളിലും മൂന്ന് ആഡംബര ഹോട്ടലുകളിലുമായി നടന്ന ചാവേറാക്രമണത്തില്‍ 258 പേരാണ് കൊല്ലപ്പെട്ടത്.