Monday, October 14, 2024
spot_img
More

    വി.­ കു­രി­ശി­ന്റെ പ്രാര്‍­ത്ഥന

    ഓ! ആ­രാ­ധ്യനാ­യ ദൈ­വമേ, ര­ക്ഷ­കനാ­യ യേ­ശു­ക്രി­സ്­തുവേ, അ­ങ്ങ് ഞ­ങ്ങ­ളു­ടെ പാ­പ­ങ്ങള്‍­ക്ക്‌­വേ­ണ്ടി കു­രി­ശില്‍ മരിച്ചുവല്ലോ. വി­ശു­ദ്ധ കുരിശേ! എ­ന്റെ സ­ത്യ­പ്ര­കാ­ശ­മാ­യി­രി­ക്കേ­ണമേ. ഓ! വി­ശു­ദ്ധ കു­രിശേ! എ­ന്റെ ആ­ത്മാ­വി­നെ സത്­ചി­ന്ത­കള്‍­കൊ­ണ്ട് നി­റ­യേ്­ക്ക­ണമേ. ഓ! വി­.കു­രിശേ! എല്ല തി­ന്മ­കളില്‍ നിന്നും എ­ന്നെ മോ­ചി­പ്പി­ക്കേ­ണമേ. ഓ! വി.കു­രി­ശേ എല്ലാ അ­പ­ക­ട­ങ്ങളില്‍ നി­ന്നും പെ­ട്ടെ­ന്നു­ള്ള മരണത്തില്‍­ നിന്നും എ­ന്നെ ര­ക്ഷി­ക്കേ­ണ­മേ. എ­നി­ക്ക് നിത്യജീ­വന്‍ നല്‍കേ­ണമേ. ഓ! ക്രൂ­ശി­തനാ­യ ന­സ്ര­യേല്‍­ക്കാ­രന്‍ യേശു ക്രിസ്തുവേ! ഇ­പ്പോഴും എ­പ്പോഴും എ­ന്റെമേല്‍ കരുണയുണ്ടാ­കേ­ണ­മേ.

    നി­ത്യ­ജീ­വി­ത­ത്തി­ലേ­ക്ക് ന­യി­ക്കു­ന്ന ന­മ്മു­ടെ കര്‍­ത്താ­വീ­ശോ­മി­ശി­ഹാ­യു­ടെ തി­രു­ര­ക്ത­ത്തി­ന്റെ­യും, മ­ര­ണ­ത്തി­ന്റെ­യും, ഉയിര്‍­പ്പി­ന്റെ­യും, സ്വര്‍ഗ്ഗാ­രോ­ഹ­ണ­ത്തി­ന്റെയും പൂജി­ത ബ­ഹു­മാ­ന­ത്തി­നാ­യി യേശു, ക്രി­സ്മ­സ് ദിവ­സം ജ­നി­ച്ചു­വെന്നും ദുഃ­ഖ­വെ­ള്ളി­യാഴ്­ച അ­വി­ടുന്ന് കുരിശില്‍­ തൂ­ങ്ങി മ­രി­ച്ചു­വെന്നും നി­ക്ക­ദെ­മോസും യൗ­സേ­പ്പും കര്‍­ത്താ­വി­ന്റെ തി­രു­ശ­രീ­രം കു­രി­ശില്‍­നി­ന്നിറ­ക്കി സം­സ്­ക­രി­ച്ചു­വെന്നും അവിടുന്ന് സ്വര്‍­ഗ്ഗാ­രോ­ഹി­ത­നാ­യി എന്നും ഞങ്ങള്‍ വി­ശ്വ­സി­ക്കുന്നു.

    കാ­ണ­പ്പെ­ടു­ന്നതും കാ­ണ­പ്പെ­ടാ­ത്ത­തുമാ­യ എല്ലാ ശ­ത്രു­ക്കളില്‍ നിന്നും എ­ന്നെ സം­ര­ക്ഷി­ക്കേ­ണമേ. കര്‍­ത്താവാ­യ യേശുവേ, എന്നില്‍ കനി­യേ­ണമേ. പരി. അമ്മേ, വി. യൗ­സേ­പ്പി­താവേ, എ­നി­ക്കു­വേ­ണ്ടി പ്രാര്‍­ത്ഥി­ക്കേ­ണമേ. ഭ­യം കൂടാ­തെ കു­രി­ശു വ­ഹി­ക്കു­വാ­നു­ള്ള ശ­ക്തി അ­ങ്ങ­യു­ടെ കു­രി­ശി­ന്റെ സ­ഹ­ന­ത്തി­ലൂ­ടെ എ­നി­ക്ക് നല്‍­കേ­ണമേ. അങ്ങ­യേ അ­നു­ഗ­മി­ക്കാ­നു­ള്ള കൃ­പാവ­രം എ­നി­ക്ക് നല്‍­കേ­ണമേ. ആമേന്‍.

    (എഡി.803 ല്‍ യേ­ശു­ക്രി­സ്­തു­വി­ന്റെ ശ­വ­കു­ടീ­രത്തില്‍ നി­ന്ന് ല­ഭി­ച്ച ഈ പ്രാര്‍­ത്ഥ­ന ചാള്‍­സ് രാ­ജാ­വ് യു­ദ്ധ­ത്തി­ന് പോ­കു­ന്ന അവസരത്തില്‍ അ­ദ്ദേ­ഹ­ത്തി­ന്റെ സു­ര­ക്ഷി­ത­ത്വ­ത്തിനും ര­ക്ഷ­യ്ക്കും വേ­ണ്ടി പരി. പി­താ­വ് നല്‍­കി­യ­താ­ണ്)

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!