Tuesday, October 15, 2024
spot_img
More

    മാതാവിനോടുള്ള സംരക്ഷണ പ്രാർഥന

    ദൈവമാതാവായ പരിശുദ്ധ കന്യകാമറിയമേ, മനുഷ്യകുലം മുഴുവന്റേയും മാതാവും, മാദ്ധ്യസ്ഥവും, സഹായവും, സംരക്ഷകയുമാകുവാൻ ദൈവം മുൻ കൂട്ടി തിരഞ്ഞെടുത്തിരിക്കുന്ന അങ്ങയെ ഞങ്ങൾ വണങ്ങുന്നു. ഞങ്ങളുടെ കുടുംബത്തിന്റെ മാതാവും സംരക്ഷകയുമായി ഇന്ന് ഞങ്ങൾ അങ്ങയെ സ്വീകരിക്കുന്നു. അമ്മേ, അങ്ങയുടെ ശക്തമായ സംരക്ഷണത്താൽ ആത്മീകവും ശാരീരികവുമായ എല്ലാ ആപത്തുകളിൽ നിന്നും പ്രെത്യേകിച്ച്‌ പൈശാചിക ശക്തികളുടെ ഉപദ്രവങ്ങൾ, അഗ്നിബാധ, ജലപ്രളയം,ഇടിമിന്നൽ, കൊടുങ്കാറ്റ്‌, ഭൂമികുലുക്കം, വാഹനാപകടങ്ങൾ എന്നിവയിൽനിന്നും, കള്ളന്മാർ ആക്രമികൾ എന്നിവരിൽ നിന്നും ഞങ്ങളേയും ഞങ്ങളുടെ ഭവനങ്ങളേയും സംരക്ഷിക്കേണമേ. ഈ ഭവനത്തിൽ വസിക്കുന്ന എല്ലാവരും അങ്ങയുടെ സ്വന്തമായതുകൊണ്ട്‌ എല്ലാ അത്യാഹിതങ്ങളിൽ നിന്നും, ശാരീരിക അസുഖങളിൽനിന്നും, ഞങ്ങളെ സംരക്ഷിക്കേണമേ.ഏറ്റം പ്രധാനമായി പാപം വർജിക്കുന്നതിനും, എല്ലാ കാര്യത്തിലും ദൈവേഷ്ഠം നിറവേറ്റികൊണ്ട്‌, ദൈവാനുഗ്രഹത്തിൽ ജീവിക്കുന്നതിനും, എന്നേക്കുമായി അങ്ങേക്കു പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഞങ്ങൾ എല്ലാവർക്കുമായി അങ്ങേ തിരുക്കുമാരനോട്‌ പ്രാർഥിക്കേണമേ. ആമ്മേൻ.

    1. സ്വർഗ 3. നന്മ 1. ത്രിത്വ

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!