വത്തിക്കാന്‍ സിറ്റി: ഒക്ടോബറില്‍ നടക്കുന്ന കോണ്‍സിസ്റ്ററിയില്‍ 13 പേരെ കര്‍ദിനാള്‍മാരായി വാഴിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പ അറിയിച്ചു.ഇന്നലെയാണ് ഇത് സംബന്ധിച്ച് പാപ്പായുടെ പ്രഖ്യാപനം നടന്നത്.
13 പേരില്‍ പത്തുപേര്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ യോഗ്യതയുള്ളവരാണ്. നോര്‍ത്ത് അമേരിക്ക, സെന്‍ട്രല്‍ അമേരിക്ക, ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പുതുതായി കര്‍ദ്ദിനാള്‍ സംഘത്തില്‍ അംഗങ്ങളാകാന്‍ പോകുന്നവര്‍. 80 വയസ് കഴിഞ്ഞവര്‍ക്ക് കര്‍ദിനാള്‍ പദവി നല്കുന്നത് അവര്‍ സഭയ്ക്ക് കാഴ്ചവച്ച സേവനങ്ങളെ പ്രതിയാണെന്ന് പാപ്പ അറിയിച്ചു.
നിലവില്‍ ഇപ്പോള്‍ കര്‍ദിനാള്‍ സംഘത്തിലുള്ളത് 215 അംഗങ്ങളാണ്. അതില്‍ 118 പേര്‍ക്കാണ് വോട്ടവകാശം ഉള്ളത്.