കര്‍ത്താവ് തരുന്ന അവസരത്തെയും പ്രോത്സാഹനത്തെയുംകുറിച്ച് നമ്മളില്‍ എത്ര പേര്‍ അറിയുന്നുണ്ട? മനുഷ്യന്‍ നല്കുന്ന പ്രോത്സാഹനത്തെയും അവര്‍ നല്കുന്ന അവസരങ്ങളെയും കുറിച്ചു നാം വായ്‌തോരാതെ സംസാരിക്കാറുണ്ട്. എന്നാല്‍ ഒരിക്കല്‍പോലും കര്‍ത്താവു തരുന്ന അവസരത്തെയും പ്രോത്സാഹനത്തെയും കുറിച്ച് നാം ഓര്‍മ്മിക്കാറില്ല. എന്താണ് കര്‍ത്താവ് തരുന്ന അവസരവും പ്രോത്സാഹനവും? പ്രഭാഷകന്‍ 17:24 ലാണ് ഇതേക്കുറിച്ച് പറഞ്ഞിരിക്കുന്നത്. പാപം ചെയ്ത് ദൈവത്തില്‍ നിന്ന് അകന്നുപോയവര്‍ക്ക് പശ്ചാത്തപിക്കാനായി ദൈവം നല്കുന്നതാണ് ഈ അവസരം. പലവിധ പ്രലോഭനങ്ങളില്‍ പെട്ട് ആടിയുലയുന്നവര്‍ക്ക് അവയെ നേരിടാന്‍ കര്‍ത്താവ് നല്കുന്നതാണ് പ്രോത്സാഹനം.
ഇതാ പ്രഭാഷകന്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു
പശ്ചാത്തപിക്കുന്നവര്‍ക്കു തിരിച്ചുവരാന്‍ അവിടുന്ന് അവസരം നല്കും. ചഞ്ചലഹൃദയര്‍ക്ക് പിടിച്ചുനില്ക്കാന്‍ അവിടുന്ന് പ്രോത്സാഹനം നല്കും.
പ്രഭാ 17:24)
കര്‍ത്താവ് തരുന്ന അവസരം പ്രയോജനപ്പെടുത്തുക. കര്‍ത്താവ് നല്കുന്ന പ്രോത്സാഹനത്തെ വിലമതിക്കുക. ജീവിതം ധന്യമായിത്തീരും.