കണ്ണൂര്‍ ജില്ലയിലെ ചെമ്പത്തൊട്ടി ഫൊറോന പള്ളിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അനിഷ്ടസംഭവങ്ങള്‍ ക്രൈസ്തവസമൂഹത്തെ മുഴുവന്‍ ആശങ്കയിലാക്കുന്നു. ഫൊറോന ദേവാലയത്തിലെ കുമ്പസാരശുശ്രൂഷയ്ക്ക് വൈദികന്‍ ഉപയോഗിക്കുന്ന വിശുദ്ധ ഊറാറ കാണാതെപോയതും ഒടുവില്‍ അത് ടോയ്‌ലറ്റില്‍ നിന്ന് കണ്ടുകിട്ടിയതുമായിരുന്നു ഒരു സംഭവം. അതിന് മുമ്പായി സമീപത്തെ കോണ്‍വെന്റിലും ഒരു അനിഷ്ടസംഭവം നടന്നിരുന്നു. ഇരിക്കൂര്‍ ഉപവിദ്യാഭ്യാസജില്ലയിലെ കലോത്സവത്തോട് അനുബന്ധിച്ച് എത്തിച്ചേര്‍ന്നവരില്‍ ഒരു അധ്യാപകനും കുറെ കുട്ടികളും കൂടി സമീപത്തെ കോണ്‍വെന്റില്‍ ചെന്ന് നിസ്‌ക്കരിക്കാന്‍ അനുവാദം ചോദിച്ചതായിരുന്നു അതിലൊന്ന്.
മഠാധികാരികള്‍ ആ ആവശ്യം നിഷേധിക്കുകയും പോലീസിനെ വിളിച്ചുവരുത്തുകയുമായിരുന്നു. പള്ളിയിലും ഇതേ ആവശ്യവുമായി ചിലര്‍ എത്തുകയുണ്ടായി. അതിനുശേഷമാണ് കോണ്‍വെന്റിലെത്തിയത്.
ചെമ്പന്‍ത്തൊട്ടിയില്‍ സംഭവിച്ച ഇത്തരം അനിഷ്ടസംഭവങ്ങള്‍ നാളെ കേരളത്തിലെ മറ്റേതെങ്കിലും ജില്ലയിലോ പള്ളിയിലോ സംഭവിച്ചുകൂടായ്കയില്ല.