മഠത്തില്‍ ചേരുന്നതിന് നിശ്ചിതപ്രായപരിധി നിശ്ചയിച്ചത് ആധുനികയുഗത്തില്‍ മാത്രമായിരുന്നു,. ഇപ്പോഴത് പതിനെട്ടുവയസിലാണല്ലോ. എന്നാല്‍ പണ്ടുകാലങ്ങളില്‍ അതായിരുന്നില്ല അവസ്ഥ. വളരെ ചെറുപ്രായം മുതല്‍ തന്നെ കോ്ണ്‍വെന്റില്‍ ചേരുകയും തുടര്‍ന്നുള്ളകാലം മുഴുവന്‍ അവിടെ തന്നെ ജീവിക്കുകയുമായിരുന്നു അന്നത്തെ രീതി. അങ്ങനെ അഞ്ചാം വയസില്‍ മഠത്തില്‍ ചേര്‍ന്നവളായിരുന്നു വിശുദ്ധ ജെര്‍ദ്രൂത്. ബോര്‍ഡിംങ് സ്‌കൂളില്‍ ചേര്‍ന്നു പഠിക്കുന്ന ആധുനികവിദ്യാഭ്യാസരീതിയോട് സാമ്യം ഇതിനുണ്ടായിരുന്നു. അതെന്തായാലും അങ്ങനെ മഠത്തില്‍ ചേര്‍ന്നു പഠിച്ച് അവിടുത്തെ ജീവിതരീതികള്‍ കണ്ടുമനസ്സിലാക്കിയും സ്വാധീനിച്ചുമാണ് ജെര്‍ത്രൂദിന്റെ ആത്മീയത സ്ഫുടപാകം ചെയ്യപ്പെട്ടത്.