വാഷിംങ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ ക്യാബിനറ്റില്‍ നിരവധി കത്തോലിക്കാസഭാംഗങ്ങള്‍. ഇതിനു പുറമെ അ്ഡ്മിനിസ്ട്രേഷന്റെ മറ്റുതലങ്ങളിലും കത്തോലിക്കാസഭാംഗങ്ങളെ തന്നെയാണ് നിയമിച്ചിരിക്കുന്നത്. ജോണ്‍ റാറ്റ് ക്ലിഫെ, മാര്‍ക്കോ റുബിയോ, എലൈസ് സ്റ്റെഫാനിക്, റോബര്‍ട്ട് എഫ് കെന്നഡി എന്നിവരാണ് നിലവില്‍ കത്തോലിക്കാവിശ്വാസികളായ ക്യാബിനറ്റ് അംഗങ്ങള്‍. ജോ ബൈഡന്റെ പല നിലപാടുകള്‍ക്കുമെതിരെ ശക്തമായ വിയോജിപ്പുപ്രകടിപ്പിച്ചു രംഗത്തുവന്നിരിക്കുന്നവരാണ് ഇവരെല്ലാവരും തന്നെ. കത്തോലിക്കാസഭയുടെ നിലപാടുകളോട് ചേര്‍ന്നുനിന്നുകൊണ്ട് ഇവര്‍ പ്രവര്‍ത്തിക്കുമോ അതോ പേരിനു മാത്രമേ കത്തോലിക്കാവിശ്വാസമുള്ളോ എന്ന കാര്യം വരുംകാലങ്ങളില്‍ കണ്ടറിയാം.