വിശുദ്ധ ഊറാറയെ അപമാനിച്ച സംഭവത്തില്‍ ശക്തമായ ക്ര്ിസ്തീയപ്രതികരണവും മറുപടിയുമായി വൈദികരും വിശ്വാസികളും. ചെമ്പത്തൊട്ടിയില്‍ കഴിഞ്ഞ ദിവസമാണ് ദേവാലയത്തില്‍ നിന്ന് വിശുദ്ധ ഊറാറ കാണാതെപോയതും പിന്നീട് ടോയ്‌ലറ്റില്‍ നിന്ന അതുകണ്ടെത്തിയതും. കത്തോലിക്കാവിശ്വാസികളെ മുഴുവന്‍ ആഴത്തില്‍ മുറിവേല്പിച്ച സംഭവമായിരുന്നു അത്. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞദിവസം ചെമ്പത്തൊട്ടിയില്‍ സമാധാനപരമായ പ്രതിഷേധപ്രകടനം നടന്നത്. ക്രി്‌സ്തുവിന്റെ പ്രതികാരം മാത്രമേ തങ്ങള്‍ക്കുള്ളൂവെന്നും അതിന് പകരമായി കഴുത്തുവെട്ടാനോ കാല്‍ വെട്ടാനോ തങ്ങളില്ലെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്കിയ വൈദികര്‍ പ്രസംഗിച്ചു.
കണ്ണിനുപകരം കണ്ണെന്നോ പല്ലിനുപകരം പല്ലെന്നോ ക്രിസ്തു ഞങ്ങളെ പഠിപ്പിച്ചിട്ടില്ല. പ്രകാശം നിറഞ്ഞ ക്രിസ്തുവിന്റെ വാക്കുകള്‍ ഈ ലോകത്തില്‍ നിന്ന് അസ്തമിച്ചാല്‍ ഇരുട്ടുകൊണ്ട് ലോകം നിറയപ്പെടും. ലോകത്തിലെ ഏറ്റവും വലിയ മാനവികതയും സ്‌നേഹവും കാണിച്ചുതന്നത് ക്രിസ്തുവാണ്. ആ സത്യത്തെ തമസ്‌ക്കരിക്കാന്‍ ഞങ്ങള്‍ക്കാവില്ല, അതുപോലെ ഏതെങ്കിലും ഒരു മതത്തോട് അകല്‍ച്ചയോ വിദ്വേഷമോ ഇല്ല. ചടങ്ങില്‍ പങ്കെടുത്ത വൈദികന്‍ പറഞ്ഞു. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പ്രതിഷേധറാലിയില്‍ പങ്കെടുത്തു. വിശ്വാസികള്‍ക്കായി വിശുദ്ധ ഊറാറയുടെ വണക്കവും നടത്തി.